Palakkad

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

Please complete the required fields.




പാലക്കാട് : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. പാലോട് റോഡ് കലമ്പറമ്പിൽ ബഷീർ എന്ന മാനയുടെ മകൻ കെ.പി.ഷാദിനാണ് (16) മരിച്ചത്.

ടിഎസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥിയാണ്. മാതാവ്: സമീറ. ഞായറാഴ്ച ഉച്ചയ്ക്കാണ് ഷാദിൻ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിലിറങ്ങിയത്.

ഇതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആദ്യം മണ്ണാർക്കാട്ടെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button