
തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു.
ഭക്ഷണത്തെച്ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിലേക്കെത്തിയത് . മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലിൽ സംഘർഷമുണ്ടായത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.





