
കോഴിക്കോട് : ഉള്ളിയേരിയിൽ ബസിന് പിറകിൽ ഓട്ടോയിടിച്ച് അപകടം . ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം.
ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ മുന്നിലുള്ള ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു .
അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ ഒഴുകിയത് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേനയെത്തി സംഭവസ്ഥലത്തെ ഓയിൽ വെള്ളമൊഴിച്ച് കഴുകി ഗതാഗതം പുനഃസ്ഥാപിച്ചു.





