
ഓമശ്ശേരി: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39മത് കോഴിക്കോട് റൂറൽ മേഖലാ സമ്മേളനം ഓമശ്ശേരി ഷംസുൽ ഉലാമ ഇസ്ലാമിക് സെൻ്റർ ഹാളിൽ വെച്ച് നടത്തി. മേഖല പ്രസിഡന്റ് അനൂപ് മണാശ്ശേരി അധ്യക്ഷത വഹിച്ച യോഗം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജയൻ രാഗം ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ജെയിംസ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗം വിനോദ് ദർശൻ, ജില്ലാ ട്രഷറർ ബോബൻ സൂര്യ, അഭിലാഷ് കല്ലിശ്ശേരി, ശിവൻ വർഷ, പ്രദീപ് ഫോട്ടിമ, ഷാജി കൂടരഞ്ഞി, സുഭാഷ് കൊടുവള്ളി, ഉണ്ണി ഫോമ, ബിജു വോൾഗ തുടങ്ങിയവർ സംസാരിച്ചു.





