Kerala

എല്‍.എസ്.ഡി സ്റ്റാമ്പുകമായി യുവാവ് അറസ്റ്റില്‍

Please complete the required fields.




ത​ളി​പ്പ​റ​മ്പ് : മാ​ര​ക​ ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് അറസ്റ്റിൽ. തൃ​ച്ചം​ബ​രം മീ​ത്ത​ലെ​വീ​ട്ടി​ല്‍ പ്ര​ണ​വ് പ​വി​ത്ര(31) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.​

ഓ​ൺ​ലൈ​ൻ ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന ആളാണിയാൾ. ബു​ധ​നാ​ഴ്ച രാ​ത്രി 11.40ന് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ​ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ ടി.​പി മെ​ഡി​ക്ക​ൽ​സി​നു സ​മീ​പ​ത്തു വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 0.074 ഗ്രാം ​എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ ജി​ജി​മോ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷി​ജു​മോ​ൻ, വി​ജേ​ഷ്, സ​ജി​ത്ത്, ഗി​രീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related Articles

Back to top button