
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ മൂലങ്കാവ് ടൗണിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. മൂലങ്കാവ് തുണ്ടത്തിൽ ജോയിയാണ് (54) മരിച്ചത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ജോയി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഒക്ടോബർ 23ന് ഉച്ചക്കാണ് നിയന്ത്രണംവിട്ട കാർ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ ഇടിച്ചത്.
അപകടത്തിൽ മറ്റു രണ്ട് ഓട്ടോഡ്രൈവർമാരും പരിക്കേറ്റ് ചികിത്സയിലാണ്. ഷാന്റിയാണ് മരിച്ച ജോയിയുടെ ഭാര്യ. മക്കൾ: ദിവ്യ, ധന്യ, ഡയാന. മരുമക്കൾ: എബി, മനു, ജിൻസ്.





