
ഗുരുവായൂർ : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിവന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് ബിനീഷിനെ (45) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിൽപനക്കായി സൂക്ഷിച്ച 26 കുപ്പി മദ്യം കണ്ടെടുത്തു. ഇയാൾക്കെതിരെ നേരത്തേയും അബ്കാരി കേസുകളുണ്ട്.
ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റിവ് ഓഫിസർ എ.ബി. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.വി. രാജേഷ്, എസ്. ശ്യാം, അബ്ദുൽ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





