India

ഏറ്റവും വലിയ ഡാറ്റ ചോർച്ച; 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Please complete the required fields.




ദില്ലി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ഡാർക്ക് വെബിലൂടെ പുറത്തുവന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണിതെന്നാണ് സൂചന. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാ ബേസിൽ നിന്നാണ് വിവരങ്ങൾ ചോർത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയിൽ പെടുത്തിയത്.

ആധാർ, പാസ്പോർട്ട് വിശദാംശങ്ങൾ, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, താൽക്കാലികവും സ്ഥിരവുമായ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഹാക്കർ നൽകുന്ന വിവരങ്ങൾ. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആർ ശേഖരിച്ച വിവരങ്ങളിലേതാണ് ഡാറ്റയെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.

സൈബർ സുരക്ഷയിലും ഇന്റലിജൻസിലും വൈദഗ്ധ്യമുള്ള അമേരിക്കൻ ഏജൻസിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിനെ കുറിച്ച് പ്രാഥമിക കണ്ടെത്തൽ നടത്തിയത്. ചോർന്ന വിവരങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്ന് ഗവേഷകർ പറയുന്നു. അവയുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തിയെന്നാണ് സൂചന. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യയും ഡാറ്റ ചോർച്ചയെ കുറിച്ച് ഐസിഎംആറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊവിഡ് പരിശോധനാ വിവരങ്ങൾ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പക്കലുണ്ട്. ഇതിൽ എവിടെ നിന്നാണ് ഡാറ്റാ ചോർച്ചയുണ്ടായതെന്ന് വ്യക്തമല്ല. ആദ്യമായല്ല, ഇത്തരം ഡാറ്റാ ചോർച്ചയുണ്ടാകുന്നത്. ഈ വർഷമാദ്യം ഹാക്കർമാർ ഡൽഹി എയിംസിന്റെ സെർവറുകൾ ഹാക്ക് ചെയ്യുകയും ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ടിബിയിൽ അധികം ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഡാറ്റകൾ ഹാക്ക് ചെയ്ത ചൈനീസ് സ്വദേശികൾ 200 കോടി രൂപ ക്രിപ്റ്റോ കറൻസിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button