
കണ്ണൂർ: ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചതായി അറിയിച്ചു . ഒപ്പം പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ ബസുകൾ ഭാഗികമായി സർവീസ് തുടങ്ങുകയും ചെയ്തു . തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത് .
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. അപ്രതീക്ഷിത സമരത്തിൽ രോഗികളും വിദ്യാർത്ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂർ, കോഴിക്കോട് – തൃശൂർ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.




