Thrissur

വിദ്യാർത്ഥിയെ മാലിന്യകുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Please complete the required fields.




തൃശ്ശൂർ : തൃശ്ശൂർ കൊട്ടേക്കാട് വിദ്യാർത്ഥിയെ മാലിന്യകുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മൂന്ന് മണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുന്നാത്ത്പീടിക സെന്ററിലെ കമ്പനിയുടെ മാലിന്യക്കുഴിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജോൺ പോൾ.

Related Articles

Back to top button