Kerala

വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്വീകരണം

Please complete the required fields.




ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന് റെയിൽവേ സ്റ്റേഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടേയും വഞ്ചിപ്പാട്ടിൻ്റേയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടിയോടെയാണ് ട്രെയിനിനെ സ്വീകരിച്ചത്.

സ്വീകരണം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ എന്നിവർ സംസാരിച്ചു. യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടേയും വിവിധ സംഘടനകളുടെയും സംസ്ഥാന – ജില്ല നേതാക്കൾ പങ്കെടുത്തു.

Related Articles

Back to top button