
തലശ്ശേരി : തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട, 85 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശികളാണ് പിടിയിലായത്. 85 ഗ്രാം എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികളായ പിഎം നബീൽ ,ടികെ അനൂപ്,എന്നിവരെയാണ് പിടികൂടിയത്.
വാഹന പരിശോധനക്കിടെ സി ഐ എം അനിൽ ,എസ്‌ഐ സജേഷ്,സി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.





