
പയ്യന്നൂർ: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയൽ ഫുഡ് റെയിൽവേ ഗേറ്റ്, സംസം ഹോട്ടൽ കൊറ്റി എന്നീ ഹോട്ടലുകളിൽ നിന്നായി പഴകിയ എണ്ണ, ചിക്കൻ ഫ്രൈ, കല്ലുമ്മക്കായ ഫ്രൈ, പൊറോട്ട മാവ്, ഷവർമ, സ്വദേശി വട, കിഴങ്ങ് പൊരി തുടങ്ങിയവ പിടിച്ചെടുത്തു.
പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. രേഖ, ഒ.കെ. ശ്യാം കൃഷ്ണൻ, എ. അനീഷ്ലാൽ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.




