Kerala

യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​വ​ർ​ച്ച ചെ​യ്ത കേ​സ്; പ്ര​തി അ​റ​സ്റ്റി​ൽ

Please complete the required fields.




കാ​ഞ്ഞ​ങ്ങാ​ട് : യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ഒ​രു പ്ര​തി അ​റ​സ്റ്റി​ൽ. പ​ട​ന്ന​ക്കാ​ട് ക​രു​വ​ള​ത്തെ നാ​സ​റി​നെയാ​ണ് (24) ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ക​രു​വ​ള​ത്തെ ശ്രീ​ഹ​രി ഒ​ളി​വി​ലാ​ണ്.

പ​ട​ന്ന​ക്കാ​ട് അ​ന​ന്തം​പ​ള്ള ക​രു​വ​ളം ഇ.​എം.​എ​സ് റോ​ഡി​ലെ മി​സ്രി​യ മ​ൻ​സി​ലി​ലെ സി.​എ​ച്ച്. ഹ​നീ​ഫയെ​ (52 )യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി 10. 45നാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ഹ​രി, നാ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ശ്രീ​ഹ​രി കൈ​കൊ​ണ്ട് ത​ള്ളിയിടു​ക​യും നാ​സ​ർ ഇ​രു​മ്പ് പൈ​പ്പുകൊ​ണ്ട് ത​ല​ക്ക​ടി​ച്ചു പ​രിക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. 5000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഹ​നീ​ഫ പ​റ​ഞ്ഞു. ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നും ആക്ര​മി​ച്ച​തി​നു​മാ​ണ് അ​റ​സ്റ്റ്.

Related Articles

Back to top button