
ഇരവിപുരം: 2.57 ഗ്രാം നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മയ്യനാട് പുല്ലിച്ചിറ കുന്നത്ത് വീട്ടിൽ ഫൈസൽ ആണ് (23) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഫൈസലിന്റെ പക്കൽനിന്ന് പോളിത്തീൻ കവറിലാക്കി സൂക്ഷിച്ചിരുന്ന 2.57 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ശ്യാം എ.എസ്.ഐ നൗഷാദ് സി.പി.ഒമാരായ ദീപു, വിഷ്ണു എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.





