Kozhikode

ഓമശ്ശേരിയിൽ വാർഡ്‌ ക്ലോറിനേഷൻ കാമ്പയിൻ ആരംഭിച്ചു

Please complete the required fields.




ഓമശ്ശേരി: മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്തതിനെത്തുടർന്ന് ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി കുടുംബാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുദിനം ഒരു വാർഡ്‌ ക്ലോറിനേഷൻ കാമ്പയിനിന്‌ തുടക്കം കുറിച്ചു. മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഓമശ്ശേരി ഏഴാം വാർഡിലാണ്‌ കാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം നടക്കുന്നത്‌.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയും കരുതലും അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്തിമ്മ അബു അധ്യക്ഷത വഹിച്ചു.

Related Articles

Back to top button