Sports

‘അടുത്ത ദിവസം തന്നെ എൻ്റെ റെക്കോർഡ് തകർക്കാനാവട്ടെ’; കോലിക്ക് ആശംസയുമായി സച്ചിൻ

Please complete the required fields.




49ആം ഏകദിന സെഞ്ചുറിയുമായി തൻ്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിക്ക് ആശംസയുമായി സച്ചിൻ തെണ്ടുൽക്കർ. അടുത്ത ദിവസം തന്നെ എൻ്റെ റെക്കോർഡ് തകർക്കാനാവട്ടെ എന്ന് സച്ചിൻ എക്സ് ആപ്പിൽ കുറിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ തൻ്റെ ജന്മദിനത്തിലാണ് കോലി സച്ചിനൊപ്പമെത്തിയത്.

‘നന്നായി കളിച്ചു വിരാട്. 49ൽ നിന്ന് 50 (വയസ്) ലെത്താൻ എനിക്ക് 365 ദിവസം വേണ്ടിവന്നു. താങ്കൾ 49ൽ നിന്ന് 50ലേക്ക് വരും ദിവസങ്ങളിൽ തന്നെ എത്തി എൻ്റെ റെക്കോർഡ് തകർക്കട്ടെ എന്ന് ആശംസിക്കുന്നു.’- സച്ചിൻ കുറിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരെ 119 പന്തിലാണ് കോലി തൻ്റെ 49ആം ഏകദിന സെഞ്ചുറി കുറിച്ചത്. തൻ്റെ 35ആം ജന്മദിനത്തിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് കോലിയുടെ റെക്കോർഡ് നേട്ടം. കോലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 326 റൺസ് നേടി. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡൻ മാർക്രം ഒഴികെ ബാക്കിയെല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button