
തൃശൂർ: തൃശൂർ നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ വിശ്രമ മുറിയിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.15ന് സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് പോയിട്ട് ഏറെ നാളായിട്ടുണ്ടെന്നും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും പറയുന്നു.





