
നാദാപുരം: വളയം പഞ്ചായത്തിലെ ചിറ്റാരി ചന്ദനത്താം കുണ്ട് മലയില്‍ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡില്‍ വാഷ് പിടികൂടി നശിപ്പിച്ചു. രണ്ട് ബാരലുകളിലായി സൂക്ഷിച്ച 450 ലിറ്റര്‍ വാഷ് അധികൃതര്‍ പിടികൂടി നശിപ്പിച്ചു.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനാതിര്‍ത്തിയോട് ചേര്‍ന്ന ചന്ദനത്താംകുണ്ടില്‍ നിന്ന് നുറുക്കയിലേക്ക് ഒഴുകുന്ന തോടരികില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് പ്ലാസ്റ്റിക് ബാരലുകളില്‍ ചാരായം വാറ്റാനായി പാകപ്പെടുത്തിയ നിലയില്‍ വാഷ് കണ്ടെത്തിയത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി.വിജയന്‍, കെ.കെ.ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.





