Ernakulam

സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്‍ദനം; പൊലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




എറണാകുളം : പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനമേറ്റു. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം നടത്തിയത് . പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയ ദമ്പതികൾ ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയപ്പോൾ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറുകയും .

ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റു. ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

Related Articles

Back to top button