Idukki

തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, എട്ട് പേർക്ക് പരിക്ക്

Please complete the required fields.




ഇടുക്കി : തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

Related Articles

Back to top button