
എറണാകുളം: എറണാകുളം മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി. ഏഴ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ നന്മ എന്ന ചെറു ബോട്ടാണ് മുങ്ങിയത്. 10.9 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം ഉണ്ടായിരിക്കുന്നത് . ഒഴുക്കിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.





