Kozhikode

കോഴിക്കോട് വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Please complete the required fields.




കോഴിക്കോട് : അത്തോളിയിൽ അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ് അരികിൽ വീണു മരിച്ചത്.

പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ട് ഹേമന്ദ്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി നൽകി.

Related Articles

Back to top button