
കൂടത്തായി : കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയേഴ്സിനായി ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. “സന്നദ്ധം ” എന്ന പരിപാടി പ്രിൻസിപ്പാൾ ഫാദർ സിബി മാനുവൽ ഉദ്ഘാടനം ചെയ്തു.
മുക്കം ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരായ ഷറഫുദ്ദീൻ, രഞ്ജു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ, തീപിടുത്തം , പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പെട്ടെന്ന് കൈക്കൊള്ളേണ്ട ര രക്ഷാ മാർഗ്ഗങ്ങളെക്കുറി ച്ചാണ് വോളണ്ടിയേഴ്സിന് പരിശീലനം നൽകിയത്.





