
കോഴിക്കോട് : കൊയിലാണ്ടിയിൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മോഷണം നടന്നത് . കൊല്ലം ആനക്കുളം അട്ടവയലിൽ വടക്കെ കുറ്റിയകത്ത് വിജയലക്ഷ്മിയുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്.
സമീപത്തെ അട്ടവയലിൽ മണിയുടെ വീട്ടിലും കള്ളൻ കയറിയെങ്കിലും ഒന്നും തന്നെ മോഷണം പോയിട്ടില്ല. കൊയിലാണ്ടി സി.ഐ.എം.വി.ബിജു, എസ്.ഐ.മാരായ പി.എം.ശൈലേഷ്, അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞതായാണ് വിവരം. പൊലീസ് ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.





