
തിരുവനന്തപുരം : നിപ സംശയത്തിൽ പരിശോധനയ്ക്ക് അയച്ചതിൽ ഇനി അറിയാൻ ബാക്കി ആറ് ഫലം കൂടി. ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്നും ആരോഗ്യ മന്ത്രി ഇന്നലെ (21.09.2023 ) പരിശോധനയ്ക്കയച്ച 7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു.
ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.





