Thiruvananthapuram

ഭക്തിസാന്ദ്രം അനന്തപുരി; ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലിൽ പൊങ്കാലയർപ്പിക്കും

Please complete the required fields.




ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലിൽ പൊങ്കാലയർപ്പിക്കും.രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങുകളോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. 2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു പൊങ്കാല നിവേദ്യം നടക്കുക. ജില്ലയിൽ ഇന്ന് പൊതു അവധിയാണ്. തിരുവനന്തപുരം നഗരത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. നഗരത്തിൽ ഗതാഗത നിയന്ത്രണം പൂർണമാണ്.

തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകരും. തുടർന്ന് അതേ ദീപം ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും പകരും. ഭക്തർ സ്വന്തം അടുപ്പുകളിൽ തീ കൊളുത്തുന്നത് ഇതിൽ നിന്നാണ്.പൊങ്കാലയോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ 4000 പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. നഗരം 4 സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണം. കൺട്രോൾ റൂം വഴിയാണ് ഏകോപനം. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

അതേസമയം, ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർക്ക് മടങ്ങാനുള്ള ട്രെയിനുകളുടെ വിവരങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് നാഗർകോവിൽ, കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകളുടെയും കോട്ടയം/കൊല്ലം വഴിയുള്ള ട്രെയിനുകളുടെയും വിവരങ്ങളാണ് റെയിൽവേ ഡിവിഷൻ പുറപ്പെടുവിച്ചത്.

Related Articles

Back to top button