Kozhikode

നിപ പ്രതിരോധം; കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും

Please complete the required fields.




കോഴിക്കോട് : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാവിലെ 11നാണ് യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

നിപ ബാധിച്ചവരില്‍ നിന്നും സമ്പര്‍ക്കമുണ്ടായ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവിഭാഗം പൊലീസിന്റെ കൂടി സഹായം തേടിയിരുന്നു . ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട് റൂറല്‍ എസ്പി, സിറ്റി പൊലീസ് കമ്മിഷണര്‍, ഡിസിപി, ജില്ലാ കളക്ടര്‍ തുടങ്ങിയവരും യോഗത്തിലുണ്ടാകും.

Related Articles

Back to top button