Kozhikode

നിപ നിയന്ത്രണം ലംഘിച്ചു ; അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍ നടത്തി

Please complete the required fields.




കോഴിക്കോട് : നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍ നടത്തി . ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തിയത്. ഒപ്പം നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി.

നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി നൽകിയിരിക്കുകയാണ്. അതുപോലെ രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് . കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.

Related Articles

Back to top button