
മാഹി: നിപ വൈറസ് പടരാതിക്കാൻ മാഹി അഡ്മിനിസ്ടേഷൻ 15 മുതൽ17 വരെ മേഖലയിലെ പ്രഫഷനൽ കോളജ്, കോളജ്, സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അംഗൻവാടികൾ, മദ്രസകൾ ഇവക്കും അവധി ബാധകമാണ്. ട്യൂഷൻ – കോച്ചിങ് കേന്ദ്രങ്ങൾ അടച്ചിടണം. നിപ വൈറസ് ബാധ തടയുന്നതിന് പൊതു ജനങ്ങൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. മാഹിക്ക് തൊട്ടടുത്തായി കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നിപ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.





