Wayanad

വയനാട്ടിൽ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടി കൊന്നു

Please complete the required fields.




മാനന്തവാടി : വെള്ളമുണ്ടയ്ക്കടുത്ത് മല കയറാൻ എത്തിയ സംഘത്തോടൊപ്പം പോകുന്ന വനം വകുപ്പ് വാച്ചറെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. നെല്ലിയാണംകോട്ട് തങ്കച്ചൻ ( 50 ) ആണ് മരിച്ചത്.

ബാണാസുരമാലയിലെ ട്രാക്കിങ് ഡ്യൂട്ടിയിൽ ആയിരുന്നു തങ്കച്ചൻ . മംഗലശ്ശേരി നെല്ലിക്കച്ചാൽമലയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളമുണ്ട പുളിഞ്ഞാൽ റിസോർട്ടിന് സമീപത്തിലെ വനത്തിലാണ് കാട്ടാനയുടെ അക്രമം . ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സുജയാണ് ഭാര്യ.

Related Articles

Back to top button