Thiruvananthapuram

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി അപകടം; ഒരു സ്ത്രീ മരിച്ചു, വിദ്യാർഥികൾക്ക് പരുക്ക്

Please complete the required fields.




തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു. എലിയാവൂര്‍ സ്വദേശി ഷീല (56) ആണു മരിച്ചത്. നെടുമങ്ങാട്–ആര്യനാട് റൂട്ടിൽ കുളപ്പട ആശുപത്രിക്ക് സമീപം രാവിലെ 9.10നാണ് അപകടം.

കാത്തിരിപ്പ് കേന്ദ്രം തകർത്ത് ലോറി കരമനയാറ്റിന്റെ കരയിലേക്ക് മറിഞ്ഞു. മൂന്നു കുട്ടികളെയും ഒരു സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button