Kozhikode

കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. ചെങ്ങോട്ടുകാവ് ഞാണംപൊയിൽ വാളിയിൽ വിശ്വനാഥൻ (63) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.

മൃതദേഹം കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻഷൂറൻസ് ഏജന്റായി പ്രവർത്തിച്ച് വരികയായിരുന്നു വിശ്വനാഥൻ. ഭാര്യ: സുനിത. മകൻ: വിനീത് സഹോദരങ്ങൾ: മീനാക്ഷി, ലീലാവതി, സരോജിനി, സുരേഷ്, സോമനാഥ്.

Related Articles

Leave a Reply

Back to top button