
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായത് ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും. പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കോർപറേഷൻ കെട്ടിട ത്തിലെ താഴെ നിലയിലാണ് പി ആർസി മെഡിക്കൽസ്, നന്ദനം എന്നീ മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. പിആർസി മെഡിക്കൽസിൻ്റെ മരുന്നു സംഭരണവും മുകളിലെ നിലയിൽ പ്ര വർത്തിക്കുന്നുണ്ട്.മെഡിക്കൽ ഷോപ്പിലൂടെതന്നെയാണ് മുകൾ നിലയിലേക്കുംകടക്കുന്നത്.അവിടെയാണ്മൊത്തംമരുന്നിന്റെ70ശതമാനവും സൂക്ഷിച്ചിട്ടുള്ളത്. ഇവിടുത്തെ മരുന്നുകളെല്ലാം പൂർണമായും കത്തിയമർന്നു. സർജിക്കൽ ഉപകരണങ്ങളും കത്തിയിട്ടുണ്ട്.താഴെയുള്ള മെഡിക്കൽ ഷോപ്പിലെ മരുന്നുകളെല്ലാം ഉപ യോഗശുന്യമായ നിലയിലാണ്. ഫയർ ഫോഴ്സസ് തീയണയ്ക്കാൻ വെള്ളമടിച്ചപ്പോൾ കടയിലേക്ക് വെള്ളമിറങ്ങി മരുന്നുകൾകേ ടായിട്ടുണ്ട്. മാത്രമല്ല തീയുടെചുടേറ്റ് മരുന്നുകൾ എല്ലാം കേടായിട്ടുണ്ട്.
സാധാരണ നിലയിൽ 45 ഡി ഗ്രി സെൻ്റിഗ്രേഡ് വരെ റും ടെമ്പറേച്ചറിൽ മാത്രമേ മരുന്നുകൾ സൂക്ഷിക്കാൻ അനുവാദമുള്ളു. ഇതിൽ കൂടുതൽ ചുടേറ്റാൽ മരുന്നുകൾ കേടാവും. ഇവിടെ തീപിടിത്തത്തിൽ കനത്ത ചൂടാണ് മെഡിക്കൽ ഷോപ്പിലേ ക്കു വന്നത്. അതുകൊണ്ടു തന്നെ ഇവിടുത്തെ മരുന്നുകളുംസജിക്കൽ ഉപകരണങ്ങളും മുഴുവൻ നശിപ്പിക്കാൻ ഡ്രഗ് ഇൻ സ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ സ്റ്റോക്ക് വിവരങ്ങൾ സർക്കാരിനു കൈമാറാനും നിർ ദേശിച്ചിട്ടുണ്ട്.തൊട്ടടുത്ത നന്ദനം മെഡിക്കൽസിൽ വെള്ളം കയറിയിട്ടി ല്ലെങ്കിലും മരുന്നുകൾ ചൂടേറ്റ് കേടായിട്ടുണ്ടോ എന്ന കാര്യം ഡ്രഗ് കൺട്രോൾ വിഭാഗം പരിശോധിക്കുന്നുണ്ട്. ഇവിടെ സന്ദർശനം നടത്തിയ ഡ്രഗ്‌സ് കൺ ട്രോൾ വിഭാഗം മരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ ലാബിലേക്ക് പരേശാധനയ്ക്ക് അയക്കും. ലാബ് റിസൾട്ട് കിട്ടിയശേഷം മാത്രമേ നിലവിലുള്ള സ്‌റ്റോക്കുകൾ വിൽക്കാൻ പാടുള്ളു എന്ന് നിർദേശം നൽകിയ തായി ഡ്രഗ് ഇൻസ്പെക്ടർ സി. വി. നൗഫൽ പറഞ്ഞു.





