Kozhikode

ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം;യുവതിയുടെ ചെവി കടിച്ച് മുറിച്ചു,മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു

Please complete the required fields.




കോഴിക്കോട്: ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം. താമരശേരി സ്വദേശി ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും പരാതി. 9 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് ഫിനിയ പറയുന്നു. ഭാര്യയുടെ പരാതിയില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പണം ആവശ്യപ്പെട്ട്  വര്‍ഷങ്ങളായി മർദിക്കുകയായിരുന്നുവെന്നും ഫിനിയ ആരോപിക്കുന്നു. സംഭവത്തില്‍ ചൈൽഡ് ലൈൻ സിഡബ്ലിയുസിക്ക് റിപ്പോർട്ട് നൽകും. 

Related Articles

Leave a Reply

Back to top button