Kozhikode

കോഴിക്കോട് പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു

Please complete the required fields.




കോഴിക്കോട് : ആശുപത്രിയില്‍ ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. മണക്കടവ് തുമ്പോളി മുയ്യായിൽ ബാലകൃഷ്ണനാണ് (65) ഞായറാഴ്ച വൈകിട്ട് തൊണ്ടയാട് പാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ബാലകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബാലകൃഷ്ണനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂർ നീലിപ്പാറ സ്വദേശി കാട്ടാക്കട ഇസ്മായിൽ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. കണ്ടത്. ചെന്നൈ മൈൽ നിന്നും വീണ യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം നാട്ടുകാരാണ് കണ്ടെത്തിയത്.വടക്കാഞ്ചേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം. കണ്ണൂർ ചാലിൽ ഐ ടി ഐ വിദ്യാർത്ഥിയാണ് ഇബ്രാഹിം . തിരക്കിനിടെ ട്രെയിനിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന യുവാവ് യാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട് വീണതാകാമെന്നാണ് നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ വടകര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button