Malappuram

കാ​ട്ടു​പ​ന്നി ഇ​ടി​ച്ച്‌ ഓ​ട്ടോ നി​യ​ന്ത്ര​ണം​ വി​ട്ട് വ​നി​ത ഡ്രൈ​വ​ര്‍ മ​രി​ച്ച സം​ഭ​വം; വ്യാ​പ​ക പ്ര​തി​ഷേ​ധം

Please complete the required fields.




വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം​ ഡാം ക​രി​ങ്ക​യ​ത്ത് കാ​ട്ടു​പ​ന്നി ഇ​ടി​ച്ച്‌ ഓ​ട്ടോ നി​യ​ന്ത്ര​ണം​ വി​ട്ട് വ​നി​ത ഡ്രൈ​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി, ക​ണ്ണ​മ്പ്ര, വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ല്‍ നി​ര​ന്ത​ര​മാ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ഴും വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധം ക​ന​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പു​തി​യ ഉ​ത്ത​ര​വു​ക​ള​നു​സ​രി​ച്ച്‌ പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച്‌ ന​ശി​പ്പി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​ത്.എ​ന്നാ​ല്‍, ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ത​ട​സ്സം നി​ര​ത്തി കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

പ​ന്നി​യെ വെ​ടി​വെ​ക്കാ​ൻ തോ​ക്ക് ഉ​ട​മ​ക്ക് ഉ​ണ്ടാ​കു​ന്ന ചെ​ല​വു​ക​ള്‍ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഫ​ണ്ട് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍പ്പെ​ട്ട പാ​ല​ക്കു​ഴി​യി​ലെ 25 ക​ര്‍ഷ​ക​ര്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ വെ​ടി​വെ​ച്ച്‌ കൊ​ല്ലാ​ൻ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ​പ്പോ​ള്‍ ര​ണ്ട് പേ​രു​ടെ പ​റ​മ്പി​ല്‍ എ​ത്തു​ന്ന പ​ന്നി​ക​ളെ കൊ​ല്ലാ​ൻ മാ​ത്ര​മാ​ണ് തോ​ക്ക് ലൈ​സ​ൻ​സി​ക്ക് അ​നു​മ​തി ന​ല്‍കി​യ​ത്.

അ​തും പ​ന്നി പ​റ​മ്പി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് വെ​ടി​വ​ച്ച്‌ കൊ​ല്ല​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. മ​നു​ഷ്യ സാ​ന്നി​ധ്യം പെ​ട്ടെ​ന്ന​റി​യു​ന്ന പ​ന്നി​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. മ​റ്റു ക​ര്‍ഷ​ക​ർ ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ച വി​ജി​ഷ​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

മം​ഗ​ലം​ഡാം സി.​ഐ സ​ബീ​ര്‍പാ​ഷ, എ​സ്‌.​ഐ ജെ. ​ജ​മേ​ഷ്, മം​ഗ​ലം​ഡാം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫി​സ​ര്‍ കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വി​ജി​ഷ​യു​ടെ മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

Related Articles

Leave a Reply

Back to top button