Kozhikode

ജാതി പറിക്കുന്നതിനിടെ വീടിന്റെ ടറസില്‍ നിന്ന് വീണ് പരിക്കേറ്റ കട്ടിപ്പാറ സ്വദേശിയായ കര്‍ഷകന്‍ മരിച്ചു

Please complete the required fields.




കട്ടിപ്പാറ : വീടിന്റെ ടറസില്‍ നിന്ന് വീണ് പരിക്കേറ്റ കട്ടിപ്പാറ സ്വദേശിയായ കര്‍ഷകന്‍ മരിച്ചു. ചമല്‍ ഏറത്ത് മാത്യു (75) ആണ് മരിച്ചത്. ഈ മാസം രണ്ടിനായിരുന്നു അപകടം.

വീടിന്റെ ടറസിന് മുകളില്‍ കയറി തോട്ടി ഉപയോഗിച്ച് ജാതി പറിക്കുന്നതിനിടെ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചമല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും.

Related Articles

Leave a Reply

Back to top button