Kozhikode

കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം; ഡോ. എം.കെ മുനീര്‍ എം.എല്‍.എ

Please complete the required fields.




കോഴിക്കോട്: ആയിരക്കണക്കിന് രോഗികള്‍ ദിനേന ആശ്രയിക്കുന്ന കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് അസംബ്ലി പാര്‍ട്ടി ഉപ ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കോഴിക്കോട് നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രമായ ബീച്ച് ആശുപത്രിയില്‍ കാത്ത് ലാബ് നിലച്ചിട്ട് ആഴ്ചകളായെന്നും, സ്റ്റഡ് കമ്പനിക്ക് രണ്ടര കോടിയോളം രൂപ കൊടുക്കാന്‍ ഉള്ളതിനാല്‍ ആണ് അത്തരം സാഹചര്യം വന്നതെന്നും അദ്ദേഹം സുചിപ്പിച്ചു.

40 വര്‍ഷം പഴക്കമുള്ള 3 മോര്‍ച്ചറി ഫ്രീസറുകളാണ് ആശുപത്രിയില്‍ ഉള്ളത്, അതില്‍ 2 എണ്ണം ഉപയോഗിക്കാന്‍ കഴിയില്ല, മൂന്നാമത്തേത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പറ്റാതാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനോ കാന്റീന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനോ ആശുപത്രിയിലേക്ക് വരുന്ന പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കുവാനോ, മാലിന്യ സംസ്കരണം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനോ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.

കെ.എസ്.ഇ.ബി ക്കും വാട്ടര്‍ അതോറിറ്റിക്കും മരുന്ന് കമ്പിനികള്‍ക്കും കോടികള്‍ കടമാണെന്നും ആ ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനോടും ഇതേ രീതിയിലുള്ള സമീപനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും, പുതുതായി തുടങ്ങിയ ക്വാഷാലിറ്റിയില്‍ 19 തിയേറ്റര്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യമായ ജീവനക്കാരെ നല്‍കിയിട്ടില്ല, 4 തിയേറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിന്‍റെ തുടര്‍ച്ചയാണ് ആരോഗ്യ രംഗത്തും കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. എം.കെ മുനീര്‍ എം.എല്‍.എ. നിയമ സഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അടിയന്തിരമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ ബഹുജന പങ്കാളിത്തതോടെയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ. എ.വി അന്‍വര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. അഹമ്മദ് പുന്നക്കല്‍, സി.പി.എ അസീസ് മാസ്റ്റര്‍, പി സക്കീര്‍, വി.എം മുഹമ്മദ് മാസ്റ്റര്‍, എ സഫറി, അര്‍ഷുല്‍ അഹമ്മദ്, എ അഹമ്മദ് കോയ, കെ മൊയ്തീന്‍ കോയ, യു പോക്കര്‍ സംസാരിച്ചു. കെ റംലത്ത്, സോഫിയ അനീഷ്, ആയിഷാബി പാണ്ടികശാല, പി.വി അവറാന്‍, നവാസ് മൂഴിക്കല്‍, എസ്.വി ഷൗലിക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Leave a Reply

Back to top button