Kozhikode

കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി

Please complete the required fields.




കോഴിക്കോട് : ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി. 30 മുതൽ 40 ശതമാനംവരെ വിലകൂടിയത് നീതീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി സമിതി ജോയിന്റ് സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാപ്രസിഡന്റ് പി. സുരേന്ദ്രൻ അധ്യക്ഷനായി. പി. മോഹൻദാസ്, പി. പ്രശാന്ത് കുമാർ, പി.വി. ജലീലുദ്ദീൻ, കെ.എം.സഹദേവൻ, ഡൊമനിക് ഡൊമനിക്, ടി. ശൈലേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button