
കറാച്ചി: തെക്കുപടിഞ്ഞാറൻ പാകിസ്താനിൽ ട്രക്ക് മറിഞ്ഞ് 13 തീർത്ഥാടകർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽ വീഴുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടമുണ്ടായത്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി. തീർഥാടന കേന്ദ്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ വാഹനം റോഡിന്റെ വശത്തുള്ള അഗാധമായ കുഴിയിലേക്ക് വീഴുകയായിരുന്നു.





