Thiruvananthapuram

രാത്രി മുഴുവൻ ക്രൂര പീഡനം, യുവതി വിവസ്ത്രയായി ഇറങ്ങിയോടി; രക്ഷകരായി നാട്ടുകാർ

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സം​ഗം ചെയ്തു. വിവസ്ത്രയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാല്‍സംഗത്തിന് ഇരയാക്കിയത്.

കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാല്‍സംഗം. ദൃശ്യങ്ങള്‍ മൊബൈൽ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഒടുവിൽ രക്ഷപ്പെടുത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കിരണും യുവതിയുമായി പരിചയമുണ്ട്. ഇന്നലെ മറ്റൊരു സുഹൃത്തുമായി യുവതി കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ യുവതിയെ മ‍ർദ്ദിച്ചു.

ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതിയെ ബൈക്കിൽ കയറ്റിയത്. യാത്രക്കിടെയും യുവതിയെ മർദ്ദിച്ച ശേഷമാണ് രാത്രിയിൽ കിരൺ ഗോഡൗണിലെത്തിച്ചത്.‍ നാട്ടുകാർ ഓടികൂടിയതോടെ കിരണിന് രക്ഷപ്പെടാനായില്ല. യുവതി തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button