Kozhikode

നാദാപുരം കുമ്മങ്കോട് വീട് നിര്‍മാണ പ്രവൃത്തിക്കിടെ അപകടത്തില്‍ പെട്ട് തൊഴിലാളി മരിച്ചു

Please complete the required fields.




നാദാപുരം: കുമ്മങ്കോട് വീട് നിര്‍മാണ പ്രവൃത്തിക്കിടെ അപകടത്തില്‍ പെട്ട് തൊഴിലാളി മരിച്ചു. മരുതോങ്കരയിലെ തൂവ്വാട്ടപൊയില്‍ പവിത്രന്‍ (51) ആണ് മരിച്ചത്.

ഫര്‍ണിച്ചര്‍ പ്രവൃത്തിക്കിടെ വാതില്‍ വീടിന്റെ ഒന്നാം നിലയിലേക്ക് എടുത്ത് കയറ്റുന്നതിനിടെ കാല്‍ വഴുതി സ്‌റ്റേര്‍കേസില്‍ നിന്നു താഴെ വീഴുകയായിരുന്നു. ഞായറാഴ്ച്ചയാണ് സംഭവം.

തലക്കേറ്റ ക്ഷതമാണ് മരണ കാരണം. ഭാര്യ: ബീന. മക്കള്‍: അപര്‍ണ, ആദിഷ്. പിതാവ് പരേതനായ നാരായണന്‍. അമ്മ നാരായണി.

Related Articles

Leave a Reply

Back to top button