Thrissur

തൃശൂരിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

Please complete the required fields.




തൃശൂര്‍ : തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പറത്തുവന്നു. ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button