Kozhikode
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി

താമരശ്ശേരി : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കെടവൂർ ഞാറ്റുവേലക്കൃഷി കൂട്ടായ്മയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി.
വാർഡ് മെമ്പർ എം.വി. യുവേഷ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കൃഷിഭവന്റെ സഹായത്തോടെ വാടിക്കൽ രാജേന്ദ്രന്റെ സ്ഥലത്ത് മനോജ്, ഒ.കെ. പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കർഷകസംഘം മേഖലാസെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, വി. രാജേന്ദ്രൻ, പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.





