India

മാവോയിസ്റ്റ് നേതാവ് ദിനേശ് ഗോപി അറസ്റ്റിൽ

Please complete the required fields.




ന്യൂഡൽഹി: നിരോധിത മാവോയിസ്റ്റ് സംഘടനയുടെ സ്വയം പ്രഖ്യാപിത നേതാവ് ആയ കുൽദീപ് യാദവ് എന്നറിയപ്പെടുന്ന ദിനേശ് ഗോപി അറസ്റ്റിൽ . നേപ്പാളിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത് . നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപി കഴിഞ്ഞ 13 മാസമായി സിഖ് വേഷം ധരിച്ച് നേപ്പാളിൽ ധാബ നടത്തുകയായിരുന്നുവെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു .

കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂമിൽ ഗോപിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എൽ.എഫ്‌.ഐ)യും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും ഗോപി രക്ഷപ്പെടുകയായിരുന്നു. നേപ്പാളിലേക്ക് കടന്ന ഗോപി, ബിഹാറിർ അതിർത്തിക്കടുത്ത ബിരാത്നഗറിൽ ധാബ നടത്തുകയായിരുന്നു .

ബീഹാർ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഏരിയ കമാൻഡർമാരുമായി ഗോപി ബന്ധപ്പെട്ട ശേഷം ഗോപി മൊബൈൽ ഫോണുകളും സിം കാർഡുകളും നശിപ്പിക്കാറായിരുന്നു പതിവെന്നും അന്വേഷണ സംഘം പറഞ്ഞു. പക്ഷേ ഈ വർഷമാദ്യം ഗോപി തന്റെ സ്വകാര്യ നമ്പറിൽ നിന്ന് വിളിച്ച ഒരു കോൾ അദ്ദേഹത്തിന്റെ നേപ്പാളിലെ ലൊക്കേഷൻ കണ്ടെത്താൻ സുരക്ഷാ സേനയെ സഹായിച്ചു .

കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ, പി.എൽ.എഫ്‌.ഐക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഗോപിക്കെതിരെ നിലനിൽക്കുന്നത്.

Related Articles

Leave a Reply

Back to top button