Kottayam

കോട്ടയത്ത് ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോട്ടയം : ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ (അശോകന്‍) മകന്‍ അശ്വിന്‍ (21) ആണ് മരിച്ചത്. കൊഴുവനാല്‍-പാലാ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ താഴെവെച്ചായിരുന്നു അപകടം.

ഉടൻ, അതുവഴി വന്ന മര്‍സ്ലീവ മെഡിസിറ്റിയിലെ ഡോക്ടര്‍ ടോമിന്റെ വാഹനത്തില്‍ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാര്‍സ്ലീവാ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു അശ്വിന്‍. മാതാവ്: സ്മിത. സഹോദരി അശ്വതി.

Related Articles

Leave a Reply

Back to top button