Kannur

മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ്

Please complete the required fields.




കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവെ പൊലീസ് അപേക്ഷ നൽകി. പാലക്കാട് ഡിവിഷണൽ ഓഫീസർ ക്കാണ് അപേക്ഷ നൽകിയത്. സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും

അതേസമയം, കേസിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ അടക്കമുള്ള അഞ്ചു പ്രവർത്തകരാണ് റിമാൻഡിലായത്.വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു.കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതികളെ റിമാൻസ് ചെയ്തത്.അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധം കേവലമൊരു പ്രതിഷേധമല്ലെന്നും, അത് കൃത്യമായ ആസൂത്രിത ഗൂഢാലോചനയും ഗുണ്ടായിസവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്.ഇത് കനഗോലു സിദ്ദാന്തമാണ്. അതിനെ ജനം തിരിച്ചറിയും. വീണ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവ്വ കടന്നാക്രമണം നടത്താനാണ് ശ്രമം. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെയെന്നും ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കും. ദൃശ്യങ്ങളിൽ ആക്രമണം ഇല്ലെന്നത് ന്യായീകരണ വാദവും എംവി ഗോവിന്ദൻ തള്ളി. വിഡീയോ സൂക്ഷിച്ചു നോക്കിയാൽ മനസിലാകുമെന്നും പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button