
തായ്ലൻഡ് ഓപ്പണിൽ പിവി സിന്ധു സെമിയിൽ. ജപ്പാൻ്റെ ലോക ഒന്നാം നമ്പർ താരമായ അകാനെ യമഗുച്ചിയെ തുരത്തിയാണ് സിന്ധു അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്.
21-15 20-22 21-13 എന്ന സ്കോറിനാണ് ടൂർണമെൻ്റിലെ ആറാം സീഡായ സിന്ധുവിൻ്റെ വിജയം. 51 മിനിട്ടിൽ കളി തീർത്ത സിന്ധു ഫൈനലിൽ ചൈനയുടെ ചെൻ യു ഫേയെ നേരിടും.





