Thiruvananthapuram

കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാവും,8 ജില്ലകളിൽ യെല്ലോ അലർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ്  യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തെക്കേ ഇന്ത്യക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലൊട് കൂടിയ മഴ അടുത്ത അഞ്ച് ദിവസം വരെ തുടരാനാണ് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി ശ്രീലങ്കക്ക് മുകളിൽ സ്ഥിതിചെയ്യുന്നുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Related Articles

Leave a Reply

Back to top button